സംഘപരിവാറില്‍ നിന്ന് ഒരു ഹിന്ദുരാഷ്ട്രം ഹിന്ദുക്കള്‍ക്കു പ്രതീക്ഷിക്കാമോ?

നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദവിയിലേക്ക് ഉയര്‍ത്തിയ വലതുകൂട്ടായ്മയ്ക്കു 2014ലെ പൊതു തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ വഴിതെറ്റിത്തുടങ്ങിയെന്നതാണു വസ്തുത. ഹിന്ദു ദേശീയവാദി എന്നവകാശപ്പെടുന്ന ഒരു സ്വയംസംവകന്‍ ഹിന്ദുത്വ അജണ്ട ഉയര്‍ത്തിപ്പിടിക്കുമെന്നും ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്യുന്നതു പോലെ ഹിന്ദുക്കളെ നിരാശരാക്കുന്ന സംഭവങ്ങള്‍ക്ക് അറുതിവരുത്തുമെന്നും ഗോവധം നിരോധിക്കുമെന്നുമൊക്കെ വിശ്വസിച്ചവരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു മോദി അധികാരമേറ്റതിനു ശേഷമുള്ള ദിവസങ്ങളിലെ സംഭവവികാസങ്ങള്‍. ആത്മാര്‍ഥതയുള്ള ഹിന്ദുക്കളെ സംബന്ധിടത്തോളം വാസ്തവത്തില്‍ അനുഭവപ്പെട്ടതു കേവലം അവഗണനയല്ല; മറിച്ച് ബോധപൂര്‍വമായ അപമാനിക്കലാണ്. ഇസ്ലാം സമാധാനത്തിന്‍റെ മതമാണെന്നും ഗോരക്ഷകന്‍മാര്‍ കാവിയണിഞ്ഞ റൗഡികളാണെന്നും നരേന്ദ്ര മോദി ‘അഭിമാനപൂര്‍വം’ പ്രഖ്യാപിച്ചു.

ഇതു വലിയ തന്ത്രത്തിന്‍റെ ഭാഗമാണെന്നു വിശ്വസിക്കുന്ന മോദിഭക്തരുണ്ടാവാം; എന്നാല്‍ മോദിഭക്തരല്ലാത്ത ഏറെപ്പേരും കരുതുന്നതു രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തുന്ന പതിവു പ്രീണനതന്ത്രം മാതമാണ് ഇതെന്നാണ്. മോദിഭരണം മൂന്നു വര്‍ഷം പിന്നിടുകയും രാഷ്ട്രീയ സ്വയംസേവക സംഘം രൂപീകൃതമായിട്ട് 92 വര്‍ഷം പൂര്‍ത്തിയാകാന്‍ പോകുകയും ചെയ്യുന്ന ഈ അവസരത്തില്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ നിലകൊള്ളുന്നതെന്നു പലരും വിശ്വസിച്ചുപോരുന്ന സംഘടനകളെയും ആദര്‍ശങ്ങളെയും വിലയിരുത്തുന്നതു നല്ലതായിരിക്കും.

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത എല്ലാ ഹൈന്ദവ സംഘടനകളയും മുഖ്യധാരയ്ക്കു വെളിയില്‍ ഉള്ളവയെന്നു വിശേഷിപ്പിക്കാന്‍ ആര്‍.എസ്.എസ്. തയ്യാറാകുന്നത് എന്തുകൊണ്ടെന്നു നിരീക്ഷിക്കുന്നതും കൗതുകകരമാണ്. ഇതിനുള്ള കാരണം, മറ്റെല്ലാ സ്വയംപ്രഖ്യാപിത ഹൈന്ദവ സംഘടനകളെയുമെന്നപോലെ ആര്‍.എസ്.എസ്സും പ്രതികരണശേഷിയും ദൃഢചിത്തതയുമുള്ള ഹൈന്ദവ മുന്നേറ്റങ്ങളെ പിന്‍തുണയ്ക്കാന്‍ തയ്യാറല്ല എന്നതാണ്.

ഉദാഹരണത്തിന് 2016ലെ യു.എസ്. തെരഞ്ഞെടുപ്പ് നോക്കുക: എത്ര കണ്‍സര്‍വേറ്റീവുകളോ റിപ്പബ്ലിക്കുകളോ ട്രംപിനെ എതിര്‍ത്തു, അഥവാ ഹില്ലരിക്കൊപ്പം നിന്നു? അതിനുള്ള കാരണവും വ്യത്യസ്തമല്ല. സ്ഥാനമുറപ്പിക്കുകയും അംഗീകാരം ലഭിക്കുകയും ചെയ്തവര്‍ക്ക് അവരെ മറികടന്നു പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നതോ അവരുടെ അംഗീകാരത്തിനായി കാത്തുകിടക്കാത്തതോ ആയ ഒന്നിനെയും ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. അവരുടെ ചിന്താപദ്ധതിയില്‍ ലക്ഷ്യബോധത്തോടുള്ള ആത്മാര്‍ഥത എന്ന വിഷയം വരുന്നതേയില്ല.

ആര്‍.എസ്.എസ്. സൈദ്ധാന്തികനും ഇന്‍ഡ്യ പോളിസി ഫൗണ്ടേഷന്‍ തലവനുമായ രാകേഷ് സിന്‍ഹയെപ്പോലുള്ളവര്‍ ഹൈന്ദവ ആചാരങ്ങള്‍ കേവലം അന്ധവിശ്വാസങ്ങളാണെന്ന് അലമുറയിടുമ്പോള്‍ ഒപ്പംനില്‍ക്കുന്നവര്‍ എന്നു ഭാവിക്കുന്നവരുടെ യഥാര്‍ഥ നിലപാട് എന്താണെന്നു ചിന്തിക്കാന്‍ നാം നിര്‍ബന്ധിതരായിത്തീരുന്നു. യൂറോപ്പില്‍ പാഗനിസം ഇല്ലാതാക്കപ്പെട്ടത് ആദ്യഘട്ടത്തില്‍ ഹെതന്‍ ആചാരങ്ങള്‍ നിരോധിച്ചുകൊണ്ടാണെന്നും രണ്ടാം ഘട്ടമായി പാഗന്‍ ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടുകൊണ്ടാണെന്നും ഓര്‍ക്കണം.

ആര്‍.എസ്.എസ്. മോശമാണെന്നു സ്ഥാപിക്കാനല്ല ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇന്ത്യക്കാര്‍ക്ക് ഏറെ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുള്ളതും ചെയ്തുകൊണ്ടിരിക്കുന്നതുമായ സംഘടനയാണ് അത് എന്നതില്‍ സംശയമില്ല. എന്നാല്‍ കാര്യമിതാണ്: ഇന്ത്യക്കാര്‍ക്കുവേണ്ടിയല്ലാതെ ഹിന്ദുക്കള്‍ക്കുവേണ്ടി ഈ സംഘടന ഏറെയൊന്നും ചെയ്തിട്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്ന സംഘടനയെന്ന നിലയില്‍ പ്രകൃതിദുരന്തങ്ങളോ സാമൂഹിക ദുരന്തങ്ങളോ ഉണ്ടാകുമ്പോള്‍ ഇന്ത്യക്കാരെ സഹായിക്കാന്‍ ആര്‍.എസ്.എസ്. മുന്നിട്ടിറങ്ങും. ഘര്‍വാപസി പ്രവര്‍ത്തനങ്ങളിലൂടെ ചില ഹിന്ദു കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ ഈ സംഘടന ചെയ്തിട്ടുമുണ്ട്. എന്നാല്‍ അതിനര്‍ഥം ഉത്തമപുരുഷനായ ഭഗവാന്‍ ശ്രീരാമന്‍റെ തൃപ്പാദങ്ങളാല്‍ അനുഗ്രഹിക്കപ്പെട്ടിട്ടുള്ള ഹിന്ദുരാഷ്ടമായി ഭാരതത്തെ മാറ്റാന്‍ ശ്രമിക്കുന്ന ഹൈന്ദവസംഘടനകള്‍ക്ക് ആര്‍.എസ്.എസ്. പിന്‍തുണ നല്‍കുമെന്നല്ല.

ഹിന്ദുക്ഷേത്രങ്ങള്‍ തിരിച്ചുപിടിക്കാനായി രൂപീകൃതമായ റിക്ലെയിം ഹിന്ദു ടെംപിള്‍സ് എന്ന മുന്നേറ്റം എത്രത്തോളം പ്രസക്തമാണെന്നും നാം ചിന്തിക്കുന്നതേയില്ല. മുസ്ലീം അധിനിവേശ ശക്തികള്‍ പിടിച്ചെടുത്ത് ഇപ്പോഴും മുസ്ലീം പള്ളികളായി പ്രവര്‍ത്തിക്കുന്ന ക്ഷേത്രങ്ങള്‍ സ്വന്തമാക്കുന്നതിനും ഭാരതത്തിലെ നശിച്ചുപോയ ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇത്. ഈ സംഘടന ഹൃദയദൗര്‍ബല്യമുള്ളവരെയോ ധര്‍മത്തിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്കു തയ്യാറാകുന്നവരെയോ ഉദ്ദേശിച്ചുള്ളതല്ല തന്നെ. അതുകൊണ്ടുതന്നെ, ഇത് ആര്‍.എസ്.എസ്സിനുള്ളതുമല്ല. എന്തുകൊണ്ടിങ്ങനെ പറയുന്നു എന്നല്ലേ?

എത്രയൊക്കെ ആത്മാര്‍ഥതയുണ്ടെന്നു പറഞ്ഞാലും ഒരു ശരാശരി ആര്‍.എസ്.എസ്. സൈദ്ധാന്തികന്‍ ഇപ്പോഴും വിശ്വസിക്കുന്നത് ‘ഹിന്ദു-മുസ്ലീം ഭായി ഭായി’യിലും കപട മതേതരത്വത്തിലും ഒക്കെയാണ്. മതേതരത്വത്തില്‍ എന്തു കാപട്യമാണ് ഉള്ളത്? ഒന്നുമില്ല തന്നെ. തങ്ങളുടേതല്ലാത്ത ചിന്തകള്‍ ചിന്തിക്കാന്‍ ഹിന്ദുക്കാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോഴാണു മതേതരത്വം ഉച്ചസ്ഥായിയില്‍ എത്തുന്നത്. ഇവരുടെ ഉടപ്പിറപ്പുകളാണ് തങ്ങള്‍ സ്വയം വികസിപ്പിച്ചെടുത്തതും എന്നാല്‍, നഖശിഖാന്തം എതിര്‍ക്കുന്ന കപട മതേതരത്വം എന്ന ആശയത്തിന്‍റേ അതേ അര്‍ഥം വരുന്നതുമായ സര്‍വധര്‍മസമഭാവന എന്ന വാക്കിന്‍റെ പ്രചാകരായ ഭാരതീയ ജനതാ പാര്‍ട്ടി നേതാക്കള്‍. ഹിന്ദുരാഷ്ട്ര സൃഷ്ടിക്കായി സംഘ സൈദ്ധാന്തികരും നേതാക്കളും പിന്‍തുടരുന്ന പുതിയ ഹിന്ദുത്വ ആചാരങ്ങള്‍ മുസ്ലീങ്ങള്‍ക്കായി ഇഫ്താര്‍ സംഘടിപ്പിക്കലും ബിഷപ്പുമാരുമായി ഉല്ലസിക്കലും ബി.ജെ.പി. കേരള സംസ്ഥാന പ്രസിഡന്‍റ് അടുത്തിടെ ചെയ്തതുപോലെ അവരെ നമസ്കരിക്കലും ഒക്കെയാണ്.

ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാം. ഋഗ്വേദകാലത്തില്‍ ത്രശദസ്യു എന്നൊരു രാജാവ് ഉണ്ടായിരുന്നു. നാം എത്ര പേര്‍ അദ്ദേഹത്തെക്കുറിച്ചു കേട്ടിണ്ട്? ആര്‍ക്കു മുന്നില്‍ ദാസ്യു വിറയ്ക്കുന്നവോ അവന്‍ എന്നാണ് ഈ വാക്കിന്‍റെ സാരം. ഗോമാംസം ഉപയോഗിക്കുന്നവര്‍ ആര്‍ക്കു മുന്നില്‍ വിറയ്ക്കുന്നുവോ അവന്‍ എന്നും മുന്‍ഗാമികളുടെ ദേവന്‍മാരിലും ദേവിമാരിലും വിശ്വസിക്കാത്തവര്‍ ആരുടെ മുന്നില്‍ വിറയ്ക്കുന്നുവോ അവന്‍ എന്നും അര്‍ഥം. നമുക്കൊരിക്കല്‍ അത്തരമൊരു രാജാവ് ഉണ്ടായിരുന്നു. ഭാരതത്തെ ഹിന്ദുരാഷ്ട്രമാക്കാനും ഭാരതത്തിലെ എല്ലാ ക്ഷേത്രങ്ങളും തിരിച്ചുപിടിക്കാനുമുള്ള ശ്രമങ്ങളിലൂടെ നമുക്കു മുന്നില്‍ വേദകാലത്തിലെ മഹാനായ ആ രാജാവു പ്രത്യക്ഷനായിത്തീരുന്നു.

മറുഭാഗത്താകട്ടെ, ആചാരങ്ങളെ താഴ്ത്തിക്കെട്ടാന്‍ നമ്മെ പ്രേരിപ്പിക്കുന്ന രാകേഷ് സിന്‍ഹമാരാണ് ഉള്ളത്. ഹിന്ദുധര്‍മത്തില്‍ മുസ്ലീം, ക്രിസ്ത്യന്‍ വികാരങ്ങളെക്കൂടി ഉള്‍ക്കൊള്ളാനാകുംവിധം ആചാരങ്ങളില്‍ വിട്ടുവീഴ്ചകള്‍ ആകാമെന്ന് ഒരു ശരാശരി ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കരുതുന്നു. കയ്യില്‍ വന്നുപെട്ട പദവികള്‍ കൈവിടാന്‍ ഇഷ്ടമില്ലാത്തവര്‍ ത്രശദാസ്യുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഇഷ്ടപ്പെടാനിടയില്ല.

ഇന്ത്യയിലെ മതേതര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള മറ്റെല്ലാ സ്വയംപ്രഖ്യാപിത മുഖ്യധാരാ ഹൈന്ദവ സംഘടനകളുമെന്നപോലെ, പടര്‍ന്നുപന്തലിച്ച രാഷ്ട്രീയ സ്വയംസേവക സംഘവും ഭാരതത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനോ ക്ഷേത്രങ്ങള്‍ തിരിച്ചുപിടിക്കാനോ ഉള്ള ശ്രമങ്ങളെ പിന്‍തുണയ്ക്കില്ലെന്ന് ഉറപ്പ്.

 

Leave a Reply

Your email address will not be published. Required fields are marked *